2010, നവംബർ 29, തിങ്കളാഴ്‌ച

പുലി വന്നേ പുലി.......

എന്‍റെ നാട്ടില്‍ പുലി വന്നു എന്ന വാര്‍ത്ത‍ എന്നെ ആകെ ഭീതിയിലാഴ്ത്തി  പേടികൊണ്ടു പുറത്തിറങ്ങാനും കടയില്‍ പോകാനും ഒക്കെ പേടിയായി വനം വകുപ്പുകാര്‍ കാല്‍പ്പാടുകള്‍ നോക്കാന്‍ വന്നു പിറ്റേ ദിവസമുണ്ട് പത്രത്തില്‍ പൂക്കരത്തറയില്‍ പുലിയല്ല കാട്ടുപൂച്ചയാണെന്ന്

ഉപജില്ല ശാസ്ത്രമേള

ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ഐടി മേളയും ഗണിതശാസ്ത്രമേയും നടന്നു ഞാന്‍ ഐടി മേളയില്‍ ഐടി ക്വിസിനും മലയാളം ടൈപ്പിങ്ങിനും പങ്കെടുത്തു ഐടി ക്വിസില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു രണ്ടാം സ്ഥാനം നവനീതിനും മൂന്നാം സ്ഥാനം ആര്യകൃഷ്ണയ്ക്കും ലഭിച്ചു വളരെ എളുപ്പമായിരുന്നു മലയാളം ടൈപ്പിങ്ങില്‍ ഒന്നും   ലഭിച്ചിട്ടില്ല  

2010, നവംബർ 17, ബുധനാഴ്‌ച

ബക്രീദ്

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും ബക്രീദ് ആശംസകള്‍

2010, നവംബർ 14, ഞായറാഴ്‌ച

നവംബര്‍14 ശിശുദിനം

ഇന്ന് നവംബര്‍ 14 ശിശുദിനമാണല്ലോ നമ്മുടെ പ്രധാനമന്ത്രിയും കുട്ടികളുടെ കളിതോഴനുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 122-ആം ജന്മമദിനം ഭാരതത്തിലെ എല്ലാ കുട്ടികളുടെയും ദിനം നമുക്കും ആഘോഷിക്കാം എല്ലാവര്‍ക്കും എന്‍റെ ശിശുദിനാശംസകള്‍....... 

2010, നവംബർ 12, വെള്ളിയാഴ്‌ച

school sports

ന്ന് എന്‍റെ സ്ക്കൂളില്‍ സ്പോര്‍ട്സ് ആയിരുന്നു ഇതിനു മുമ്പ് നടന്നതിന്റെ ബാക്കിയാണ്  ഇന്നു നടന്നത് 1500മീറ്റര്‍ റിലേ എന്നീ മത്സരങ്ങളാണ് നടന്നത് Blue red green yellow white എന്നെ ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത് ഞാന്‍ ആദ്യം 100 മീറ്ററില്‍ പങ്കെടുത്തിരുന്നു ഞാന്‍ red ഗ്രൂപ്പിലാണ്  

2010, നവംബർ 1, തിങ്കളാഴ്‌ച

സബ്ജില്ല സമ്പൂര്‍ണ്ണ ബ്ലോഗീകരണം

ഇന്ന് 1.10.2010 -നു ബി ആര്‍ സി-യില്‍ വെച്ചുനടന്ന സബ്ജില്ല സമ്പൂര്‍ണ ബ്ലോഗീകരണ പ്രക്യാപന ചടങ്ങില്‍ സബ്ജില്ലയിലെ ബ്ലോഗ്‌ നിര്‍മ്മിച്ച 5 വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം  നല്‍കി അതില്‍ ഒരാള്‍ ഞാനായിരുന്നു ഡി പ ഓ ന്‍ ശ്രീ അബൂബക്കര്‍ മാസ്റ്റര്‍ ആണ് സമ്മാനം നല്‍കിയത് എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്തൊരു അനുഭവമാണിത്   

നവംബര്‍ 1 കേരളപ്പിറവി ദിനം

1956 നവംബര്‍ 1-നു രൂപീകൃതമായ കേരളം 54 വര്‍ഷം പിന്നിട്ടിരിക്കുന്നു ഇതിന്‍റെ ഭാഗമായി എന്‍റെ വിദ്യാലയത്തില്‍ മാത്രഭാഷ പ്രതിജ്ഞ ചോല്ലുകയുണ്ടായി നാം എന്നും നമ്മുടെ നാടിനെയും ഭാഷയെയും സ്നേഹിക്കണം എന്നാണ് കേരളപ്പിരവിദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്‌