2010, നവംബർ 29, തിങ്കളാഴ്‌ച

പുലി വന്നേ പുലി.......

എന്‍റെ നാട്ടില്‍ പുലി വന്നു എന്ന വാര്‍ത്ത‍ എന്നെ ആകെ ഭീതിയിലാഴ്ത്തി  പേടികൊണ്ടു പുറത്തിറങ്ങാനും കടയില്‍ പോകാനും ഒക്കെ പേടിയായി വനം വകുപ്പുകാര്‍ കാല്‍പ്പാടുകള്‍ നോക്കാന്‍ വന്നു പിറ്റേ ദിവസമുണ്ട് പത്രത്തില്‍ പൂക്കരത്തറയില്‍ പുലിയല്ല കാട്ടുപൂച്ചയാണെന്ന്

ഉപജില്ല ശാസ്ത്രമേള

ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ഐടി മേളയും ഗണിതശാസ്ത്രമേയും നടന്നു ഞാന്‍ ഐടി മേളയില്‍ ഐടി ക്വിസിനും മലയാളം ടൈപ്പിങ്ങിനും പങ്കെടുത്തു ഐടി ക്വിസില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു രണ്ടാം സ്ഥാനം നവനീതിനും മൂന്നാം സ്ഥാനം ആര്യകൃഷ്ണയ്ക്കും ലഭിച്ചു വളരെ എളുപ്പമായിരുന്നു മലയാളം ടൈപ്പിങ്ങില്‍ ഒന്നും   ലഭിച്ചിട്ടില്ല  

2010, നവംബർ 17, ബുധനാഴ്‌ച

ബക്രീദ്

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും ബക്രീദ് ആശംസകള്‍

2010, നവംബർ 14, ഞായറാഴ്‌ച

നവംബര്‍14 ശിശുദിനം

ഇന്ന് നവംബര്‍ 14 ശിശുദിനമാണല്ലോ നമ്മുടെ പ്രധാനമന്ത്രിയും കുട്ടികളുടെ കളിതോഴനുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 122-ആം ജന്മമദിനം ഭാരതത്തിലെ എല്ലാ കുട്ടികളുടെയും ദിനം നമുക്കും ആഘോഷിക്കാം എല്ലാവര്‍ക്കും എന്‍റെ ശിശുദിനാശംസകള്‍....... 

2010, നവംബർ 12, വെള്ളിയാഴ്‌ച

school sports

ന്ന് എന്‍റെ സ്ക്കൂളില്‍ സ്പോര്‍ട്സ് ആയിരുന്നു ഇതിനു മുമ്പ് നടന്നതിന്റെ ബാക്കിയാണ്  ഇന്നു നടന്നത് 1500മീറ്റര്‍ റിലേ എന്നീ മത്സരങ്ങളാണ് നടന്നത് Blue red green yellow white എന്നെ ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത് ഞാന്‍ ആദ്യം 100 മീറ്ററില്‍ പങ്കെടുത്തിരുന്നു ഞാന്‍ red ഗ്രൂപ്പിലാണ്  

2010, നവംബർ 1, തിങ്കളാഴ്‌ച

സബ്ജില്ല സമ്പൂര്‍ണ്ണ ബ്ലോഗീകരണം

ഇന്ന് 1.10.2010 -നു ബി ആര്‍ സി-യില്‍ വെച്ചുനടന്ന സബ്ജില്ല സമ്പൂര്‍ണ ബ്ലോഗീകരണ പ്രക്യാപന ചടങ്ങില്‍ സബ്ജില്ലയിലെ ബ്ലോഗ്‌ നിര്‍മ്മിച്ച 5 വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം  നല്‍കി അതില്‍ ഒരാള്‍ ഞാനായിരുന്നു ഡി പ ഓ ന്‍ ശ്രീ അബൂബക്കര്‍ മാസ്റ്റര്‍ ആണ് സമ്മാനം നല്‍കിയത് എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്തൊരു അനുഭവമാണിത്   

നവംബര്‍ 1 കേരളപ്പിറവി ദിനം

1956 നവംബര്‍ 1-നു രൂപീകൃതമായ കേരളം 54 വര്‍ഷം പിന്നിട്ടിരിക്കുന്നു ഇതിന്‍റെ ഭാഗമായി എന്‍റെ വിദ്യാലയത്തില്‍ മാത്രഭാഷ പ്രതിജ്ഞ ചോല്ലുകയുണ്ടായി നാം എന്നും നമ്മുടെ നാടിനെയും ഭാഷയെയും സ്നേഹിക്കണം എന്നാണ് കേരളപ്പിരവിദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്‌ 

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

എഴാം ക്ലാസ്സിലെ മിന്നുന്നതെല്ലാം എന്നാ ഭാഗത്തിലെ ആദ്യത്തെ പ്രവര്‍ത്തനമായ കഥയുടെ ബാക്കി ഞാന്‍ തയ്യാറാക്കിയത്



ജാക്സണ്‍ കടയിലെത്തിയ ഉടനെ വണ്ടിയില്‍ വന്ന ജമന്തിപൂ ിഞ്ഞിന്നു സങ്കടം വന്ന ജാക്സണ്‍ പോകുന്നത് നാട്ടിലെല്ലര്‍ക്കുമറിയാവുന്ന കര്‍ഷകനായ രാമു എല്ലാവരുടെയും രാമുട്ടന്‍ വഴിയില്‍ വച്ച് കണ്ടു. ''ജാക്സണ്‍....'' '' ഇതാര് രാമുട്ടനോ'' ''എന്താ നിന്‍റെ മുത്തൊരു വിഷാദം?'' ''ഇന്ന് എന്‍റെ സ്കൂളില്‍ അത്തപൂക്ക മത്സരമാണ്‌ അതിനായി പൂക്കള്‍  വാങ്ങാന്‍ കടയില്‍ പോയപ്പോള്‍ ജമന്തിപൂ ഉണ്ടായിരുന്നില്ല രണ്ടാമത് വണ്ടി വന്നിട്ട് പോയപ്പോളേക്കും ജമന്തിപൂ തീര്‍ന്നിരുന്നു''. ജാക്സണ്‍ കാര്യങ്ങള്‍ വിവരിച്ചു. ''കുഞ്ഞേ വിഷമിക്കേണ്ട പൂക്കള്‍ കടയില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട് നീ എന്‍റെ വീട്ടിലേക്കു വാ''. രാമുട്ടന്‍ ജാക്സണെയും കൂട്ടി വീട്ടിലെ പൂന്തോട്ടതിലെത്തി. അവിടെ ജമന്തിപൂ മാത്രമല്ല ഈ ലോകത്തിലെ എല്ലാ മുഴുവന്‍ പൂക്കളും വേണമെങ്കിലുണ്ടാവും. ''എല്ലാ പൂക്കളും പറിച്ചോളൂ''. ജാക്സണ്‍ നിറയെ പൂക്കള്‍ പറിച്ചു സ്കൂളിലേക്ക് പോയി. എല്ലാവരും കൂടി പൂക്കളമിട്ടു. ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം അവര്‍ക്കായിരുന്നു. സമ്മാനവുമായി എല്ലാവരും രാമുഎഏട്ടന്റെ വീട്ടിലേക്കു പോയി. രാമുഎട്ടനൊടു നന്ദി പറഞ്ഞു. ''മക്കളെ നമുക്ക് ജീവിക്കാന്‍ കൃഷി അത്യാവശ്യാണ് അതല്ലാതെ കടയില്‍ നിന്ന് എല്ലാം വാങ്ങി മറ്റുള്ളവരെ ആശ്രയിക്കരുത് അതിനായി നാം പരമാവധി കൃഷി ചെയ്യണം''. അന്ന് മുതല്‍ അവര്‍ ചെറിയ കൃഷികള്‍ ചെയ്യുകയും വലുതായപ്പോള്‍ വളരെ നല്ല ജോലിക്കരാവുകയും ഒപ്പം ഒരു കര്‍ഷകനാവുകയും ചെയ്തു.             

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ഓസോണ്‍ ദിനം

സുര്യനിലെ രശ്മികള്‍ നമ്മില്‍ പതിക്കാതിരികാന്‍ സഹായിക്കുന്ന ഒരു പാളിയാണ് ഓസോണ്‍ പാളി എന്നാല്‍ മനുഷ്യന്‍റെ ചെയ്തികള്‍ മൂലം ഓസോണ്‍ ക്രമേണ നശിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് സെപ്റ്റംബര്‍ 16 നാം ഓസോണ്‍ ദിനമായി ആചരിക്കുകയാണ് അതിന്‍റെ ഭാഗമായി എന്‍റെ സ്കൂളില്‍ പ്രസംഗമല്‍സരവും ലേഖനമല്‍സരവും ക്ലാസ്സ്‌ തല ചുവര്‍പത്രിക നിര്‍മ്മാണമല്സരവും നടന്നു എന്‍റെ ക്ലാസിനു മൂന്നാം സ്ഥാനം ലഭിച്ചു ഞാന്‍ ലേഖനമല്‍സരത്തില്‍ പങ്കെടുത്തു ഫലം അറിഞ്ഞിട്ടില്ല ഇതെല്ലാം തയ്യാറാക്കിയ സയന്‍സ് ക്ലബ്ബിനു എന്‍റെ ആശംസകള്‍     

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

മൈലാഞ്ചി മത്സരം

ഇന്ന് ഞങ്ങളുടെ സ്കൂളില്‍ മൈലാഞ്ചി മത്സരം ആയിരുന്നു. എന്‍റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഒന്നും മൂന്നും സ്ഥാനങ്ങള്‍ കിട്ടി. ഈ മത്സരം സംഘടിപ്പിച്ച അറബി ക്ലബ്ബിനു എന്‍റെ ആശംസകള്‍.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

എന്‍റെ സ്കൂളിലെ കുട്ടിയുടെ വേര്‍പാട്‌

കഴിഞ്ഞ ശനിയാഴ്ച എനിക്ക് സ്കൂള്‍ ഉണ്ടായിരുന്നു. കാരണം എന്റെ സ്കൂളില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നു കാന്‍സര്‍ ആയിരുന്നു . 5 -ആം ക്ലാസിലാണ് പഠിച്ചിരുന്നത് വളരെ സങ്കടമുള്ള ഒരു കാര്യമായിരുന്നു ഇത് ഈ കുട്ടിക്ക് എന്‍റെ ആദരാഞ്ജലികള്‍

2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

സ്കൂള്‍ തെരഞ്ഞെടുപ്പ്

3 .8 .2010 -നു എന്റെ സ്കൂളില്തെരഞ്നെടുപ്പ് ആയിരുന്നു. ഞാന് സ്കൂള്ലീഡര്സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. പക്ഷെ എനിക്ക് രണ്ടാം സ്ഥാനതെതനെ കഴിഞ്ഞുള്ളു .  കീര്ത്തി കെ മേനോന്എന്ന കുട്ടിയാണ് ലീഡറയി തെരഞ്ഞെടുക്കപ്പെട്ടത്  കീര്ത്തിക്ക് എന്റെ ആശംസകള്‍........................

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

എന്‍റെ കമ്പ്യൂട്ടര്‍ ലോകം

  2010ജൂലൈ 31 നു ബി ആര്‍ സിയിലെ ക്ലാസ് കൊണ്ട് കുറെ കാര്യങ്ങള്‍ അടുക്കും ചിട്ടയോടും കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു  - ബ്ലോഗ്‌ ഉണ്ടാക്കാനും അന്നാണ് പഠിച്ചത്  -   ഇതിനു അവസരമൊരുക്കിയ മാഷന്മ്മരോടും എ ഇ ഓയോടും വളരെ നന്ദിയുണ്ട്  -   അടുത്ത ആഴ്ചയില്‍ 4 മണി വരെ ഉണ്ടാവുമത്രേ അപ്പൊ ഇനിയും കുറെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുമല്ലോ ...................