ജാക്സണ്‍ കടയിലെത്തിയ ഉടനെ വണ്ടിയില്‍ വന്ന ജമന്തിപൂ കഴിഞ്ഞിരുന്നു സങ്കടം വന്ന ജാക്സണ്‍ പോകുന്നത് നാട്ടിലെല്ലാവര്ക്കുമറിയാവുന്ന കര്‍ഷകനായ രാമു എല്ലാവരുടെയും രാമുഏട്ടന് വഴിയില്‍ വച്ച് കണ്ടു. ''ജാക്സണ്‍....'' '' ഇതാര് രാമുഏട്ടനോ'' ''എന്താ നിന്‍റെ മുഖത്തൊരു വിഷാദം?'' ''ഇന്ന് എന്‍റെ സ്കൂളില്‍ അത്തപൂക്കള മത്സരമാണ് അതിനായി പൂക്കള്‍ വാങ്ങാന്‍ കടയില്‍ പോയപ്പോള്‍ ജമന്തിപൂ ഉണ്ടായിരുന്നില്ല രണ്ടാമത് വണ്ടി വന്നിട്ട് പോയപ്പോളേക്കും ജമന്തിപൂ തീര്‍ന്നിരുന്നു''. ജാക്സണ്‍ കാര്യങ്ങള്‍ വിവരിച്ചു. ''കുഞ്ഞേ വിഷമിക്കേണ്ട പൂക്കള്‍ കടയില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട് നീ എന്‍റെ വീട്ടിലേക്കു വാ''. രാമുഏട്ടന് ജാക്സണെയും കൂട്ടി വീട്ടിലെ പൂന്തോട്ടതിലെത്തി. അവിടെ ജമന്തിപൂ മാത്രമല്ല ഈ ലോകത്തിലെ എല്ലാ മുഴുവന്‍ പൂക്കളും വേണമെങ്കിലുണ്ടാവും. ''എല്ലാ പൂക്കളും പറിച്ചോളൂ''. ജാക്സണ്‍ നിറയെ പൂക്കള്‍ പറിച്ചു സ്കൂളിലേക്ക് പോയി. എല്ലാവരും കൂടി പൂക്കളമിട്ടു. ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം അവര്‍ക്കായിരുന്നു. സമ്മാനവുമായി എല്ലാവരും രാമുഎഏട്ടന്റെ വീട്ടിലേക്കു പോയി. രാമുഎട്ടനൊടു നന്ദി പറഞ്ഞു. ''മക്കളെ നമുക്ക് ജീവിക്കാന്‍ കൃഷി അത്യാവശ്യാണ് അതല്ലാതെ കടയില്‍ നിന്ന് എല്ലാം വാങ്ങി മറ്റുള്ളവരെ ആശ്രയിക്കരുത് അതിനായി നാം പരമാവധി കൃഷി ചെയ്യണം''. അന്ന് മുതല്‍ അവര്‍ ചെറിയ കൃഷികള്‍ ചെയ്യുകയും വലുതായപ്പോള്‍ വളരെ നല്ല ജോലിക്കരാവുകയും ഒപ്പം ഒരു കര്‍ഷകനാവുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ