2010 നവംബർ 14, ഞായറാഴ്‌ച

നവംബര്‍14 ശിശുദിനം

ഇന്ന് നവംബര്‍ 14 ശിശുദിനമാണല്ലോ നമ്മുടെ പ്രധാനമന്ത്രിയും കുട്ടികളുടെ കളിതോഴനുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 122-ആം ജന്മമദിനം ഭാരതത്തിലെ എല്ലാ കുട്ടികളുടെയും ദിനം നമുക്കും ആഘോഷിക്കാം എല്ലാവര്‍ക്കും എന്‍റെ ശിശുദിനാശംസകള്‍.......  ‌

2010 നവംബർ 12, വെള്ളിയാഴ്‌ച

school sports

ഇന്ന് എന്‍റെ സ്ക്കൂളില്‍ സ്പോര്‍ട്സ് ആയിരുന്നു ഇതിനു മുമ്പ് നടന്നതിന്റെ ബാക്കിയാണ്  ഇന്നു നടന്നത് 1500മീറ്റര്‍ റിലേ എന്നീ മത്സരങ്ങളാണ് നടന്നത് Blue red green yellow white എന്നെ ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത് ഞാന്‍ ആദ്യം 100 മീറ്ററില്‍ പങ്കെടുത്തിരുന്നു ഞാന്‍ red ഗ്രൂപ്പിലാണ്  

2010 നവംബർ 1, തിങ്കളാഴ്‌ച

സബ്ജില്ല സമ്പൂര്‍ണ്ണ ബ്ലോഗീകരണം

ഇന്ന് 1.10.2010 -നു ബി ആര്‍ സി-യില്‍ വെച്ചുനടന്ന സബ്ജില്ല സമ്പൂര്‍ണ ബ്ലോഗീകരണ പ്രക്യാപന ചടങ്ങില്‍ സബ്ജില്ലയിലെ ബ്ലോഗ്‌ നിര്‍മ്മിച്ച 5 വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം  നല്‍കി അതില്‍ ഒരാള്‍ ഞാനായിരുന്നു ഡി പ ഓ ന്‍ ശ്രീ അബൂബക്കര്‍ മാസ്റ്റര്‍ ആണ് സമ്മാനം നല്‍കിയത് എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്തൊരു അനുഭവമാണിത്   

നവംബര്‍ 1 കേരളപ്പിറവി ദിനം

1956 നവംബര്‍ 1-നു രൂപീകൃതമായ കേരളം 54 വര്‍ഷം പിന്നിട്ടിരിക്കുന്നു ഇതിന്‍റെ ഭാഗമായി എന്‍റെ വിദ്യാലയത്തില്‍ മാത്രഭാഷ പ്രതിജ്ഞ ചോല്ലുകയുണ്ടായി നാം എന്നും നമ്മുടെ നാടിനെയും ഭാഷയെയും സ്നേഹിക്കണം എന്നാണ് കേരളപ്പിരവിദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്‌ 

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

എഴാം ക്ലാസ്സിലെ മിന്നുന്നതെല്ലാം എന്നാ ഭാഗത്തിലെ ആദ്യത്തെ പ്രവര്‍ത്തനമായ കഥയുടെ ബാക്കി ഞാന്‍ തയ്യാറാക്കിയത്



ജാക്സണ്‍ കടയിലെത്തിയ ഉടനെ വണ്ടിയില്‍ വന്ന ജമന്തിപൂ കഴിഞ്ഞിരുന്നു സങ്കടം വന്ന ജാക്സണ്‍ പോകുന്നത് നാട്ടിലെല്ലാവര്‍ക്കുമറിയാവുന്ന കര്‍ഷകനായ രാമു എല്ലാവരുടെയും രാമുഏട്ടന്‍ വഴിയില്‍ വച്ച് കണ്ടു. ''ജാക്സണ്‍....'' '' ഇതാര് രാമുഏട്ടനോ'' ''എന്താ നിന്‍റെ മുഖത്തൊരു വിഷാദം?'' ''ഇന്ന് എന്‍റെ സ്കൂളില്‍ അത്തപൂക്കള മത്സരമാണ്‌ അതിനായി പൂക്കള്‍  വാങ്ങാന്‍ കടയില്‍ പോയപ്പോള്‍ ജമന്തിപൂ ഉണ്ടായിരുന്നില്ല രണ്ടാമത് വണ്ടി വന്നിട്ട് പോയപ്പോളേക്കും ജമന്തിപൂ തീര്‍ന്നിരുന്നു''. ജാക്സണ്‍ കാര്യങ്ങള്‍ വിവരിച്ചു. ''കുഞ്ഞേ വിഷമിക്കേണ്ട പൂക്കള്‍ കടയില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട് നീ എന്‍റെ വീട്ടിലേക്കു വാ''. രാമുഏട്ടന്‍ ജാക്സണെയും കൂട്ടി വീട്ടിലെ പൂന്തോട്ടതിലെത്തി. അവിടെ ജമന്തിപൂ മാത്രമല്ല ഈ ലോകത്തിലെ എല്ലാ മുഴുവന്‍ പൂക്കളും വേണമെങ്കിലുണ്ടാവും. ''എല്ലാ പൂക്കളും പറിച്ചോളൂ''. ജാക്സണ്‍ നിറയെ പൂക്കള്‍ പറിച്ചു സ്കൂളിലേക്ക് പോയി. എല്ലാവരും കൂടി പൂക്കളമിട്ടു. ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം അവര്‍ക്കായിരുന്നു. സമ്മാനവുമായി എല്ലാവരും രാമുഎഏട്ടന്റെ വീട്ടിലേക്കു പോയി. രാമുഎട്ടനൊടു നന്ദി പറഞ്ഞു. ''മക്കളെ നമുക്ക് ജീവിക്കാന്‍ കൃഷി അത്യാവശ്യാണ് അതല്ലാതെ കടയില്‍ നിന്ന് എല്ലാം വാങ്ങി മറ്റുള്ളവരെ ആശ്രയിക്കരുത് അതിനായി നാം പരമാവധി കൃഷി ചെയ്യണം''. അന്ന് മുതല്‍ അവര്‍ ചെറിയ കൃഷികള്‍ ചെയ്യുകയും വലുതായപ്പോള്‍ വളരെ നല്ല ജോലിക്കരാവുകയും ഒപ്പം ഒരു കര്‍ഷകനാവുകയും ചെയ്തു.             

2010 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ഓസോണ്‍ ദിനം

സുര്യനിലെ രശ്മികള്‍ നമ്മില്‍ പതിക്കാതിരികാന്‍ സഹായിക്കുന്ന ഒരു പാളിയാണ് ഓസോണ്‍ പാളി എന്നാല്‍ മനുഷ്യന്‍റെ ചെയ്തികള്‍ മൂലം ഓസോണ്‍ ക്രമേണ നശിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് സെപ്റ്റംബര്‍ 16 നാം ഓസോണ്‍ ദിനമായി ആചരിക്കുകയാണ് അതിന്‍റെ ഭാഗമായി എന്‍റെ സ്കൂളില്‍ പ്രസംഗമല്‍സരവും ലേഖനമല്‍സരവും ക്ലാസ്സ്‌ തല ചുവര്‍പത്രിക നിര്‍മ്മാണമല്സരവും നടന്നു എന്‍റെ ക്ലാസിനു മൂന്നാം സ്ഥാനം ലഭിച്ചു ഞാന്‍ ലേഖനമല്‍സരത്തില്‍ പങ്കെടുത്തു ഫലം അറിഞ്ഞിട്ടില്ല ഇതെല്ലാം തയ്യാറാക്കിയ സയന്‍സ് ക്ലബ്ബിനു എന്‍റെ ആശംസകള്‍     

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

മൈലാഞ്ചി മത്സരം

ഇന്ന് ഞങ്ങളുടെ സ്കൂളില്‍ മൈലാഞ്ചി മത്സരം ആയിരുന്നു. എന്‍റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഒന്നും മൂന്നും സ്ഥാനങ്ങള്‍ കിട്ടി. ഈ മത്സരം സംഘടിപ്പിച്ച അറബി ക്ലബ്ബിനു എന്‍റെ ആശംസകള്‍.